1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. PM modi changes his social media profile pic

ഞാൻ മാറ്റി, നിങ്ങളെല്ലാവരും പ്രൊഫൈൽ ചിത്രം ത്രിവർണ പതാകയാക്കുക: സമൂഹമാധ്യമങ്ങളിൽ ആഹ്വാനവുമായി പ്രധാനമന്ത്രി

PM modi
തൻ്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈൽ ചിത്രം ത്രിവർണ പതാകയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് സാമൂഹിക മാധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈൽ ചിത്രം ത്രിവർണ പതാകയാക്കണമെന്ന് പ്രധാനമന്ത്രി നേരത്തെ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം പ്രൊഫൈൽ ചിത്രം പ്രധാനമന്ത്രി മാറ്റിയത്.
 
ഇന്ന് ഏറെ സവിശേഷതകളുള്ള ഓഗസ്റ്റ് രണ്ടാണ്. നമ്മൾ ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയിൽ ഹർ ഘർ തിരംഗ പദ്ധതിയുടെ ഭാഗമായി എൻ്റെ സാമൂഹിക മാധ്യമ പേജുകളിലെ പ്രൊഫൈൽ ചിത്രം മാറ്റിയിട്ടുണ്ട്. ഇതൊരു പ്രേരണയായി കണ്ട് എല്ലാവരും അങ്ങനെ ചെയ്യുക എന്ന കുറിപ്പും പ്രധാനമന്ത്രി പങ്കുവെച്ചു.
 
ത്രിവർണ പതാക രൂപകൽപ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്മദിനമാണിന്നെന്ന് മൻ കി ബാത്തിൽ മോദി അനുസ്മരിച്ചിരുന്നു. ത്രിവർണ പതാക രൂപകൽപ്പന ചെയ്ത അദ്ദേഹത്തിൻ്റെ പരിശ്രമത്തോട് രാജ്യം എല്ലാകാലവും കടപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
രാത്രിയോടെ അതിതീവ്ര മഴ ! വേണം ജാഗ്രത