പാലക്കാട് റെഡ് അലര്‍ട്ട്; നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര നിരോധനം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2022 (12:33 IST)
പാലക്കാട് ജില്ലയില്‍ ഇന്നും (ഓഗസ്റ്റ് 2),3,4
തീയ്യതികളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നെല്ലിയാമ്പതിയിലേക്കുള്ള വിനോദ യാത്ര പൂര്‍ണ്ണമായും നിരോധിച്ചതായി ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം മഴക്കെടുതികള്‍ രൂക്ഷമായതിനെത്തുടര്‍ന്നു സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 757 പേര്‍ ഈ ക്യാംപുകളിലുണ്ട്. ഇതില്‍ 251 പേര്‍ പുരുഷന്മാരും 296 പേര്‍ സ്ത്രീകളും 179 പേര്‍ കുട്ടികളുമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :