1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Pinarayi Vijayan in Custody CJP Protest

സിപിഎമ്മിനെ പേടിച്ച് മോദി; പിണറായി ഉൾപ്പെടെ എല്ലാ നേതാക്കളെയും കസ്റ്റഡിയിലെടുത്തു

CPIM, CPM, Pinarayi Vijayan, MV Govindan, CPIM to rise from the ashes, Pinarayi and CPIM
സിപിഎം നേതാക്കളെ ജന്തർ മന്തറിലേക്ക് പ്രവേശിക്കാൻ പോലും അനുവദിക്കരുതെന്ന് ഡൽഹി പൊലീസിന് പ്രത്യേക നിർദേശം. സിപിഎം നേതാക്കളെത്തിയാൽ സമരം കലുഷിതമായേക്കാം. അതിനാൽ ജന്തർ മന്തറിലേക്ക് പ്രവേശിക്കാൻ അനുമതി നൽകരുതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദേശം. 
 
സിപിഎമ്മാണ് രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ചാലകശക്തിയെന്നാണ് കേന്ദ്ര ഇന്റലിജൻസിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഎം നേതാക്കളെ പ്രത്യേകം നിരീക്ഷിക്കണമെന്ന നിർദേശം. ജനറൽ സെക്രട്ടറി എം.എ.ബേബി, പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ എന്നിവരെ കസ്റ്റഡിയിലെടുത്തു. 
 
കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ സമരങ്ങൾക്ക് പൂർണ ഐക്യദാർഢ്യമാണ് ഇടത് പാർട്ടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. എസ്.എഫ്.ഐ അടക്കമുള്ള വിദ്യാർഥി സംഘടനകളുടെ പിന്തുണ സിജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സിജെപി നേതൃത്വവും സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയും പലതവണ ചർച്ച നടത്തിയെന്നാണ് വിവരം. 
അടുത്ത ലേഖനം
മക്ക പ്രതിരോധ കരാര്‍: ഹൂതികള്‍ക്കെതിരെ ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്