1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. News Covid19 Coronavirus

24 മണിക്കൂറിനിടെ 37,975 പേര്‍ക്ക് രോഗബാധ, 42,314 രോഗമുക്തര്‍, രാജ്യത്ത് കൊവിഡ് ബാധിതര്‍ 92 ലക്ഷത്തിലേയ്ക്ക്

വാര്‍ത്തകള്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 37,975 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകള്‍. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 92 ലക്ഷത്തോട് അടുക്കുകയാണ്. 91,77,841. പേര്‍ക്കാണ് ഇന്ത്യയില്‍ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളെക്കാള്‍ രോഗമുക്തരുടെ എണ്ണമാണ് കൂടുതല്‍. 42,314 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്.
 
480 പേര്‍ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,34,218 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 86ലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 86,04,955 പേര്‍ ഇന്ത്യയില്‍ കൊവിഡില്‍നിന്നും രോഗമുക്തി നേടി. 4,38,667 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 10,99,545 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 13,36,82,275 സാംപിളുകള്‍ രാജ്യത്ത് ഇതുവരെ പരിശോധിച്ചു. 
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
തദ്ദേശ തെരഞ്ഞെടുപ്പ്: ലഘുലേഖ, നോട്ടീസ് എന്നിവയുടെ വിതരണം പരിമിതപ്പെടുത്തി സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണം സജീവമാക്കണം