നിവാര്‍ 120 കിമോമീറ്റര്‍ വരെ വേഗത്തില്‍ വീശും: യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്തി തമിഴ്‌നാട്

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 24 നവം‌ബര്‍ 2020 (09:21 IST)
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം നിവാര്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് ബുധനാഴ്ച ഉച്ചയോടെ കരതൊടും. യുദ്ധകാല അടിസ്ഥാനത്തില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് തമിഴ്‌നാട്. വടക്കന്‍ തമിഴ്‌നാട്ടിലെ കടലോര ജില്ലകളില്‍ പ്രത്യേക ഷെല്‍ട്ടര്‍ ഹോമുകല്‍ തുറന്നു. കടലില്‍ പോയ മുഴുവന്‍ മത്സ്യത്തൊഴിലാളികളോടും മടങ്ങിയെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 120 കിലോമീറ്റര്‍ വരെ വേഗതയില്‍ നിവാര്‍ വീശുമെന്നാണ് കണക്കാക്കെപ്പെടുന്നത്. 2016ല്‍ ചെന്നൈയില്‍ വീശിയ വര്‍ദാ ചുഴലിക്കാറ്റിനോളം ശക്തമായതാവും നിവാര്‍ എന്നാണ് വിലയിരുത്തല്‍

നിലവില്‍ ചെന്നൈയില്‍നിന്നും 630 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റുള്ളത്. ബുധനാഴ്ച ഉച്ചയോടെ കല്‍പ്പാക്കത്തിനും, കൊളംബോയ്ക്കും ഇടയില്‍ നിവാര്‍ കരതൊടും. ചെന്നൈ ഉള്‍പ്പടെയുള്ള വടക്കന്‍ തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച വൈകിട്ടോടെ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ ശ്രീലങ്കയില്‍ തിങ്കളാഴ്ച മുതല്‍ തന്നെ മഴ ശക്തമാണ്. കടലൂര്‍ ചിദംബരം തുടങ്ങിയ ജില്ലകളില്‍ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. നാഗപട്ടണം, പെരമ്പൂര്‍, പിതുക്കോട്ടെ, തഞ്ചാവൂര്‍, തിരുച്ചിറപ്പള്ളി, തിരുവാവൂര്‍, അരിയലൂര്‍, കാരക്കല്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :