1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Trivandrum local news

തിരുവനന്തപുരത്ത് തിങ്കളാഴ്ച 229 പേര്‍ക്ക് കൊവിഡ്, 751 പേര്‍ക്ക് രോഗമുക്തി

Trivandrum
ജില്ലയില്‍ രണ്ടു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. മണികണ്‌ഠേശ്വരം സ്വദേശി ബിനുകുമാര്‍ (48), ചാക്ക സ്വദേശി പ്രസന്നകുമാര്‍(67) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
 
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 158 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 5 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,181 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 26,482 പേര്‍ വീടുകളിലും 133 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,272 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.
അടുത്ത ലേഖനം
തൈറോയ്‌ഡ് ഉള്ളവർ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിയ്ക്കണം അറിയു !