അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് തിങ്കളാഴ്ച 229 പേര്‍ക്ക് കൊവിഡ്, 751 പേര്‍ക്ക് രോഗമുക്തി
- രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ആദ്യം നല്‍കുന്നത് ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- നിവാര്‍ 120 കിമോമീറ്റര്‍ വരെ വേഗത്തില്‍ വീശും: യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്തി തമിഴ്നാട്
- നടി അക്രമിയ്ക്കപ്പെട്ട കേസ്: കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ അറസ്റ്റില്‍
- വ്യാഴാഴ്ച ദേശിയ പണിമുടക്ക്; നേതൃത്വം നല്‍കുന്നത് പത്ത് തൊഴിലാളി സംഘടനകള്‍
ചിലവിന് ആനുപാതികമായി മാത്രമേ സ്‌കൂളുകള്‍ ഫീസ് ഇടാക്കാവു: സര്‍ക്കുലര്‍ പുറത്തിറക്കാന്‍ സര്‍ക്കാരിനും സിബിഎസ്ഇയ്ക്കും നിര്‍ദേശം നല്‍കി ഹൈക്കോടതി
കൊച്ചി: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ഈ അധ്യായന വര്‍ഷം ചിലവിന് ആനുപാതികമായ ഫീസ് മാത്രമേ ഈടാക്കാവു എന്നുകാട്ടി സര്‍ക്കുലര്‍ പുറത്തിറക്കാന്‍ സര്‍ക്കരിനും സിബിഎസ്ഇയ്ക്കും നിര്‍ദേശം നാല്‍കി ഹൈക്കോടതി. ഫീസില്‍ ഇളവ് ആവശ്യപ്പെട്ടള്ള്‌ല വിവിധ ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. അതേസമയം ഫീസ് നല്‍കാതിരിയ്ക്കുന്ന സാഹചര്യം ആനുവദിയ്ക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി.
ഫീസ് നിശ്ചയിയ്‌ക്കേണ്ടത് അതത് സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശമനുസരിച്ചാണ് എന്ന് സിബിഎസ്ഇ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടീസ്ഥാനത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരിയ്ക്കുന്നത്. ഫീസ് സംബന്ധിച്ച് കോടതിയുടെ മുന്‍ ഉത്തരവുകളൂടെ അടിസ്ഥാനത്തിലായിരിയ്ക്കണം സര്‍ക്കുലര്‍. ഇതിന് മാധ്യമങ്ങളില്‍ ആവശ്യമായ പ്രചാരണം നല്‍കണം. സര്‍ക്കുലര്‍ ഈ അധ്യായന വര്‍ഷത്തേയ്ക്ക് മാത്രമുള്ളതായിരിയ്ക്കും.