ശ്രീനു എസ്|
Last Updated:
ചൊവ്വ, 24 നവംബര്‍ 2020 (09:43 IST)
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ആദ്യം നല്‍കുന്നത് ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനായി രാജ്യത്തെ 92ശതമാനത്തോളം സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും 56ശതമാനത്തോളം സ്വകാര്യ ആശുപത്രികളില്‍ നിന്നും വിവരശേഖരണം നടത്തിയിട്ടുണ്ട്. ഇവരെക്കൂടാതെ ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നവര്‍ക്കും ആദ്യ ഡോസ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓക്‌സ്ഫഡ് വാക്‌സിനാണ് രാജ്യത്ത് മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം ഭാരത് ബയോടെകിന്റെ വാക്‌സിന്‍ പരീക്ഷണം മൂന്നാം ഘട്ടത്തിലാണ്. ഇവയെ കൂടാതെ രാജ്യത്ത് മൂന്നുവാക്‌സിനുകള്‍ കൂടി പരീക്ഷണം നടത്തുന്നുണ്ട്.