അനുബന്ധ വാര്‍ത്തകള്‍
- ചെന്നൈയിൽ ടീം ഇന്ത്യയ്ക്ക് ഇരുട്ടടി; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനത്തേക്ക് വീണു
- ആദ്യം അടിച്ചിട്ടു, പിന്നീട് എറിഞ്ഞിട്ടു: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 227 റൺസിന്റെ തോൽവി
- ക്ലൈവ് ലോയ്ഡിനെ പിന്തള്ളി, മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി ഇന്ത്യൻ നായകൻ
- രോഹിത് നിരാശപ്പെടുത്തുന്നു: ഇനി മായങ്കും കെഎൽ രഹുലും ഓപ്പൺ ചെയ്യട്ടെ എന്ന് ആരാധകർ
- 22100കോടി രൂപയുടെ നികുതി കുടിശിക: വോഡഫോണിനെതിരെ കേന്ദ്രസര്‍ക്കാര്‍
ആഴ്‌ച്ചയിൽ 48 മണിക്കൂർ ജോലി, കാരണങ്ങളില്ലാതെ 300 തൊഴിലാളികളെ വരെ കമ്പനിക്ക് പുറത്താക്കാം: പുതിയ തോഴിൽ കോഡ്
ആഴ്‌ച്ചയിൽ 48 മണിക്കൂർ ജോലി എന്ന വ്യവസ്ഥയുമായി പുതിയ തൊഴിൽ കോഡ്. ഇതോടെ സ്ഥാപനങ്ങൾക്ക് തങ്ങളുടെ ജോലിക്കാരെ ദിവസം 12 മണിക്കൂറോടെ ആഴ്ചയില്‍ നാല് ദിവസം ജോലി എന്ന നിലയിലോ 10 മണിക്കൂറോളം വച്ച് ആഴ്ചയില്‍ അഞ്ച് ദിവസം ജോലി എന്ന നിലയിലോ എട്ട് മണിക്കൂര്‍ വീതം ആഴ്ചയില്‍ ആറ് ദിവസം ജോലി എന്ന നിലയിലൊ പണിയെടുപ്പിക്കാം.
അതേസമയം തൊഴിലുടമകളെയോ തൊഴിലാളികളെയോ ഈ വ്യവസ്ഥകള്‍ പാലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിക്കില്ല. അതേസമയം കാരണം കാണിക്കാതെ കമ്പനികൾക്ക് 300 തൊഴിലാളികളെ വരെ പിരിച്ചുവിടാം സമരങ്ങൾ 60 ദിവസങ്ങൾക്ക് മുൻപ് അറിയിക്കണം തുടങ്ങിയ നിബന്ധനകളും പുതിയ തൊഴിൽ കോഡിലുണ്ട്. പുതിയ തൊഴിൽ കോഡ് നിലവിൽ വരുന്നതോടെ ഒരു ദിവസം പരമാവധി 9 മണിക്കൂർ ജോലി എന്ന നിബന്ധന 12 മണിക്കൂർ ജോലി എന്ന നിലയിലേക്ക് മാറും. തൊഴിലാളികൾക്കെതിരായാണ് തൊഴിൽ കോഡിലെ പല നിർദേശങ്ങളും എന്ന വിമർശനം ശക്തമാണ്.