രോഹിത് നിരാശപ്പെടുത്തുന്നു: ഇനി മായങ്കും കെഎൽ രഹുലും ഓപ്പൺ ചെയ്യട്ടെ എന്ന് ആരാധകർ

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 9 ഫെബ്രുവരി 2021 (11:18 IST)
ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യയുടെ ഓപ്പണറും സീനിയർ താരവുമായ ആരാധകരുടെ പഴി കേൾക്കുകയാണ്. നിർണായക ഘട്ടത്തിൽപോലും ഉത്തരവാദിത്വത്തോടെയുള്ള പ്രകടനം രോഹിതിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്നതാണ് ഇതിന് കാരണമായി ആരാധകർ പറയുന്നത്. ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ വെറു ആറ് റൺസ് മാത്രം എടുത്ത് പുറത്തായതോടെ ഓപ്പണിങ് സഖ്യത്തിൽ മാറ്റം ആവശ്യപ്പെട്ട് ആരാധകർ രംഗത്തെത്തുകയാണ്.

രോഹിത്തിന് വിശ്രമം അനുവദിച്ച് മായങ്ക് അഗർവാളിനെയും, കെഎൽ രാഹുലിനെയും ഓപ്പണിങ് പൊസിഷനിൽ ഇറക്കണം എന്നാണ് ആരാധകരുടെ ആവശ്യം. ട്വിറ്ററിൽ ഇതിനോടകം ഹാഷ്‌ടാഗുകളും ട്രോളുകളും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. നിലയുറപ്പിയ്ക്കുന്നതിന് മുൻപ് തന്നെ ആക്രമിച്ച് കളിയ്ക്കാനുള്ള ശ്രമത്തിനിടെയാണ് സ്പിന്നര്‍ ലീച്ചിന്റെ ടേണിനെ കൃത്യമായി മാനസിലാക്കാൻ സാധിയ്ക്കതെ രോഹിത് പുറത്തായത്. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റിൽ മികച്ച പ്രകടനം ഉണ്ടാകാത്തതിനെ തുടർന്നാണ് മയങ്കിന് ഓപ്പണർ സ്ഥാനം നഷ്ടമായത്. ഇതോടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ സുഭ്മാൻ ഗില്ലിനാണ് അവസരം ലഭിച്ചത്. ഓപ്പണർ എന്ന നിലയിൽ ഇന്ത്യയിൽ 99.50 ശരാശരിയുള്ള മായങ്കിനെ രോഹിതിന് പകരക്കാരനായി ഇറക്കണം എന്നാണ് പ്രധാനമായും ആവശ്യം ഉയരുന്നത്. എന്നാൽ മുതിർന്ന താരമായ രോഹിത്തിനെ ഓപ്പണിങ് സ്ഥാനത്തുനിന്നും മാറ്റാൻ സാധ്യതയില്ല എന്നുതന്നെയാണ് വിലയിരുത്തൽ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :