അനുബന്ധ വാര്‍ത്തകള്‍
- മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; വീഡിയോ ആരും പങ്കുവയ്ക്കരുതെന്ന് കേന്ദ്രം, നീക്കം ചെയ്യാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടു
- ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞുകയറി; ഒന്‍പതുപേര്‍ക്ക് ദാരുണാന്ത്യം
- മണിപ്പൂരില്‍ സ്ഥിതി ഭയാനകം: രണ്ടു സ്ത്രീകളെ നഗ്നരായി നടത്തി ബലാത്സംഗം ചെയ്ത ദൃശ്യം പുറത്ത്
- കര്‍ണാടകയില്‍ തോക്കുകളും സ്ഫോടകവസ്തുക്കളുമായി അഞ്ച് പേര് പിടിയില്‍
- കേദാര്‍നാഥ് ക്ഷേത്രപരിസരത്ത് ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും പൂര്‍ണമായി നിരോധിച്ചു
ഒടുവില്‍ മോദി മിണ്ടി...! മണിപ്പൂരിലേത് നാണക്കേടുണ്ടാക്കുന്ന സംഭവമെന്ന് പ്രധാനമന്ത്രി
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച വീഡിയോ പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ സംഭവം ഏതൊരു പരിഷ്‌കൃത സമൂഹത്തിനും ലജ്ജാകരമാണെന്നും കുറ്റവാളികള്‍ ഒരുതരത്തിലും രക്ഷപ്പെടില്ലെന്നും മോദി പറഞ്ഞു.
' എന്റെ ഹൃദയം വേദനയും ദേഷ്യവും കൊണ്ട് നിറഞ്ഞിരിക്കുന്നു. മണിപ്പൂരില്‍ നിന്നുള്ള സംഭവം ഏതൊരു പരിഷ്‌കൃത സമൂഹത്തിനും ലജ്ജാകരമാണ്. രാഷ്ട്രം മുഴുവന്‍ ഇതില്‍ ലജ്ജിക്കുന്നു. എല്ലാ മുഖ്യമന്ത്രിമാരോടും അവരവരുടെ സംസ്ഥാനങ്ങളില്‍ ക്രമസമാധാനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും സ്ത്രീ സുരക്ഷയ്ക്കായി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു. രാജ്യത്ത് എവിടെയാണെങ്കിലും ഇത്തരമൊരു സംഭവമുണ്ടാകുമ്പോള്‍ രാഷ്ട്രീയത്തിനു അതീതമായി ശബ്ദം ഉയരണം,' മോദി പറഞ്ഞു.
മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമായപ്പോള്‍ പോലും പ്രധാനമന്ത്രി മൗനം പാലിച്ചത് നേരത്തെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. ആദ്യമായാണ് പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ ഇത്രയും രൂക്ഷമായി പ്രതികരിക്കുന്നത്.