കര്‍ണാടകയില്‍ തോക്കുകളും സ്ഫോടകവസ്തുക്കളുമായി അഞ്ച് പേര്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 19 ജൂലൈ 2023 (14:22 IST)
കര്‍ണാടകയില്‍ തോക്കുകളും സ്ഫോടകവസ്തുക്കളുമായി അഞ്ച് പേര്‍ പിടിയില്‍. സുല്‍ത്താന്‍പാളയിലെ കനകനഗറില്‍ നിന്നുമാണ് ഭീകരരെന്ന് സംശയിക്കുന്ന അഞ്ച് പേരെ കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പിടികൂടിയത്. സയിദ് സുഹേല്‍, ഉമര്‍, ജാനിദ്, മുദാസിര്‍, സാഹിദ് എന്നിവരാണ് പിടിയിലായത്.

നാല് വാക്കിടോക്കികള്‍, ഏഴ് നാടന്‍ പിസ്റ്റളുകള്‍, 42 ലൈവ് ബുള്ളറ്റുകള്‍, രണ്ട് കഠാരകള്‍, രണ്ട് സാറ്റലൈറ്റ് ഫോണുകള്‍, നാല് ഗ്രനേഡുകള്‍ എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. അഞ്ചുപേരും 2017 ലെ ഒരു കൊലപാതകക്കേസ് പ്രതികളാണ്. സംഘം ബംഗളൂരുവില്‍ വന്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി സൂചനയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :