Teachers' Day 2026: നാളെ അധ്യാപകദിനം
Teachers' Day 2026: നാളെ സെപ്റ്റംബർ 5, അധ്യാപകദിനം. രാജ്യത്തിന്റെ മുൻ രാഷ്ട്രപതി ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചിനാണ് ഇന്ത്യ അധ്യാപക ദിനം ആചരിക്കുന്നത്. വിദ്യാഭ്യാസമേഖലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി ആചരിച്ചു തുടങ്ങിയത്. 1888ലാണ് സർവേപ്പള്ളി രാധാകൃഷ്ണൻ ജനിച്ചത്.
തമിഴ്‌നാട്ടിലെ തിരുത്തണിയിൽ ജനിച്ച എസ്.രാധാകൃഷ്ണൻ ഫിലോസഫിയിലാണ് ബിരുദാനന്തരബിരുദം നേടിയത്. ചെന്നൈ പ്രസിഡൻസി കോളേജിലും കൊൽക്കത്ത യൂണിവേഴ്സിറ്റിയിലും അധ്യാപകനായി സേവനം അനുഷ്ഠിച്ച അദ്ദേഹം 1931 മുതൽ 1936 വരെ ആന്ധ്രപ്രദേശ് യൂണിവേഴ്‌സിറ്റിയിലെ വൈസ് ചാർസിലറായും പ്രവർത്തിച്ചിരുന്നു. 1936ൽ ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ ഈസ്റ്റേൺ റീജിയണൽ ആന്റ് എത്തിക്‌സ് എന്ന വിഷയം പഠിപ്പിക്കാൻ ക്ഷണിക്കപ്പെട്ടു. ഇത്തരത്തിൽ അക്കാദമിക പ്രഭാവം ഉള്ള ഒരു വ്യക്തിയുടെ ജന്മദിനമാണ് ഇന്ത്യയിൽ അധ്യാപകദിനമായി ആചരിക്കുന്നത്.
1962ൽ ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി സർവേപ്പള്ളി രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത് മുതൽ അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി രാജ്യം ആഘോഷിക്കപ്പെടുന്നുണ്ട്.
അധ്യാപകദിനം വിവിധ രാജ്യങ്ങളിൽ
ഇന്ത്യയിൽ സെപ്റ്റംബർ അഞ്ചിനും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സെപ്റ്റംബർ 11 നും ആണ് അധ്യാപകദിനം ആചരിക്കുന്നത്. സാധരണയായി ഒക്ടോബർ അഞ്ചിനാണ് ലോകം മുഴുവൻ യുനെസ്‌കോ അധ്യാപക ദിനം ആഘോഷിക്കുന്നത്.1966 ൽ അധ്യാപകരുടെ ജീവിത നിലവാരം സംബന്ധിച്ച ശുപാർശ ഒപ്പിട്ടത് ഓർമ്മപ്പെടുത്തുകയാണ് ഈ ദിവസം.
പല രാജ്യങ്ങളില്ലും അധ്യാപകദിനം വ്യത്യസ്ത ദിനങ്ങളിലാണ് ആഘോഷിക്കുന്നത്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ മൊത്തത്തിൽ സെപ്റ്റബർ 11-നാണ് അധ്യാപക ദിനം അഘോഷിക്കുന്നത്.
ഓരോ രാജ്യത്തും അവരുടെ വിദ്യാഭ്യാസ രംഗവും ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അധ്യാപക ദിനഘോഷത്തിന്റെ കാരണം. അമേരിക്കയിൽ മേയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് അധ്യാപകദിനം ആഘോഷിക്കുന്നത്.
ചൈനയാകട്ടെ പലദിവസങ്ങളിലും അധ്യാപകദിനം അഘോഷിച്ചിട്ടുണ്ട്. തായ്വാനിൽ കൺഫുഷ്യസിന്റെ ജന്മദിനത്തിൽ തന്നെയാണ് അധ്യപകദിനാഘോഷം.
തായ്‌ലൻഡിൽ ജനുവരി 16-നാണ് അധ്യാപകദിനം. അർജന്റീനയിൽ രാഷ്ട്രപതി ഡോ.മിൻഗോ ഫാസ്റ്റിനൊ സാർമിയന്റോയുടെ ചരമദിനമാണ് അധ്യാപകദിനം. തെക്കേ അമേരിക്കൻ രാജ്യമായ് ബൊളീവയയിൽ അധ്യാപകരെ ഓർമ്മിക്കുന്നത് അവിടത്തെ ആദ്യത്തെ സ്‌കൂളിന് തറക്കല്ലിട്ട ദിവസമാണ്.
ബ്രസീലിൽ ഒക്ടോബർ 15-നാണ് അധ്യപകദിനം. പെദ്രോ ചക്രവർത്തി സമൂഹത്തിലെ പാവപ്പെട്ടവർക്കുവേണ്ടി സ്‌കൂളുൾ നിർമ്മിക്കാൻ നിയമം ഉണ്ടാക്കിയ ദിവസമാണിത്. ഉറുഗ്വെയിൽ വിദ്യാർത്ഥിദിനമായ സെപ്റ്റബർ 21 ന്റെ അടുത്തദിവസമാണ് അധ്യാപകദിനം.
കൊളംബിയയിൽ മേയ് 15 ഉം,കോസ്റ്ററിക്കയിൽ സെപ്റ്റംബർ 11-ഉം, ബ്രൂണെയിൽ സെപ്റ്റാംബർ 23-നുമാണ് അധ്യാപകദിനം അഘോഷിക്കുന്നത്.
ഒമാൻ, സുറിയ, ഈജിപ്ത്, ലിബിയ, ഖത്തർ, യമൻ, ടുണീഷ്യ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ ഫെബ്രുവരി 28-നാണ് അധ്യാപകദിനം.