അനുബന്ധ വാര്‍ത്തകള്‍
- സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ്) ഫലം പ്രസിദ്ധീകരിച്ചു; വിജയിച്ചത് 2809 പേര്
- ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ കലാലയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ മണിക്കൂറിന് ഇരുപതു മിനിട്ടു വീതം അധികസമയം അനുവദിച്ചു
- ഓണനാളുകളിലെ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്ര നട നാളെ തുറക്കും
- തൊട്ടില്‍പാലത്ത് 19കാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വീട്ടില്‍ കെട്ടിയിട്ട സംഭവത്തിലെ പ്രതി പിടിയില്‍
- ഓണവിപണി ലക്ഷ്യമാക്കി വരുന്ന പാല്-പച്ചക്കറികളുടെ ഗുണമേന്മ; 24 മണിക്കൂറിനുള്ളില്‍ ചെക്ക് പോസ്റ്റുകളില്‍ നടത്തിയത് 155 പരിശോധനകള്‍
മധുര ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഇന്ന് മുതല്‍
കൊല്ലം ചെങ്കോട്ട പാതയിലൂടെയുള്ള മധുര- ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ ആദ്യയാത്ര ഇന്ന് തുടങ്ങും. നിലവില്‍ സര്‍വീസ് നടത്തുന്ന മധുര-ചെങ്കോട്ട, ചെങ്കോട്ട- കൊല്ലം, പുനലൂര്‍ -ഗുരുവായൂര്‍ തീവണ്ടികള്‍ ഒറ്റ സര്‍വീസ് ആക്കിയാണ് മധുര ഗുരുവായൂര്‍ സര്‍വീസ് തുടങ്ങുന്നത്.
മധുരയില്‍ നിന്ന് പകല്‍ 11.20ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് ആറിന് പുനലൂരും 6:30ന് കൊട്ടാരക്കരയിലും 7:30ന് കൊല്ലത്തും എത്തും. കൊള്ളത്ത് നിന്നും കോട്ടയം,എറണാകുളം,തൃശൂര്‍ വഴി പിറ്റേന്ന് 2:10ന് ഗുരുവായൂരെത്തും. തിരികെ തിങ്കളാഴ്ചയാണ് ഗുരുവായൂര്‍- മധുര തീവണ്ടിയുടെ ആദ്യയാത്ര. എല്ലാ ദിവസവും ഗുരുവായൂരില്‍ നിന്നും 5:50ന് ഗുരുവായൂരില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12:10ന്‍ കൊല്ലത്തും 12:54ന് കൊട്ടാരക്കരയിലും 1:20ന് പുനലൂരും എത്തിച്ചേരും. രാത്രി 7:15നാണ് ട്രെയില്‍ മധുരയിലെത്തുക.
9 ജനറല്‍ കംപാര്‍ട്ട്‌മെന്റുകള്‍, ഒരു തേര്‍ഡ് എ സി,2 സ്ലീപ്പര്‍ എന്നിവ തീവണ്ടിയില്‍ ഉണ്ടാകും. ചെങ്കോട്ടകൊല്ലം സെക്ഷനില്‍ നിലവിലെ കൊല്ലം ചെങ്കോട്ട പാസഞ്ചറിന് അനുവദിക്കപ്പെട്ട എല്ലാ സ്‌റ്റോപ്പിലും ഈ ട്രെയിന്‍ നിര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു.