അനുബന്ധ വാര്‍ത്തകള്‍
- കഴിക്കുന്ന ആഹാരത്തില്‍ നിന്നുള്ള 20 ശതമാനം ഊര്‍ജവും ഉപയോഗിക്കുന്നത് തലച്ചോര്‍!
- ഓണനാളുകളിലെ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്ര നട നാളെ തുറക്കും
- തൊട്ടില്‍പാലത്ത് 19കാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വീട്ടില്‍ കെട്ടിയിട്ട സംഭവത്തിലെ പ്രതി പിടിയില്‍
- ഓണവിപണി ലക്ഷ്യമാക്കി വരുന്ന പാല്-പച്ചക്കറികളുടെ ഗുണമേന്മ; 24 മണിക്കൂറിനുള്ളില്‍ ചെക്ക് പോസ്റ്റുകളില്‍ നടത്തിയത് 155 പരിശോധനകള്‍
- സാധാരണക്കാര്‍ക്ക് ദോഷകരമാവാതെ വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ തീരുമാനം; ടോട്ടെക്സ് മാതൃക ഒഴിവാക്കും
ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ കലാലയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ മണിക്കൂറിന് ഇരുപതു മിനിട്ടു വീതം അധികസമയം അനുവദിച്ചു
ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ കലാലയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ മണിക്കൂറിന് ഇരുപതു മിനിട്ടു വീതം അധികസമയം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. വകുപ്പിനു കീഴിലെ സര്‍വ്വകലാശാലകളും പ്രൊഫഷണല്‍ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഈ ഈ സമയം ലഭിക്കും. സര്‍ക്കാര്‍ ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഇത്- മന്ത്രി അറിയിച്ചു.
അര്‍ഹരായവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്ഥാപന മേധാവികള്‍ സ്വീകരിക്കും. കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ എന്നിവര്‍ക്ക് ഇതിനുള്ള നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.