1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Madhyapradesh young Shoot self

ബസ് സ്റ്റോപ്പില്‍ 26കാരന്‍ സ്വയം വെടിവച്ച് മരിച്ചു

Madhyapradesh
ബസ് സ്റ്റോപ്പില്‍ 26കാരന്‍ സ്വയം വെടിവച്ച് മരിച്ചു. മധ്യപ്രദേശിലെ കാര്‍ഗോണിലാണ് സംഭവം. ഹിതേഷ് എന്നയുവാവാണ് കഴിഞ്ഞ ദിവസം രാത്രി സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത്. വെടിയൊച്ച കേട്ട് ആളുകള്‍ ഓടിയെത്തുമ്പോള്‍ യുവാവ് നിലത്തു കിടക്കുന്നതാണ് കണ്ടത്. പെട്ടെന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹിതേഷ് സ്വന്തം തോക്കുകൊണ്ടാണ് വെടിവച്ചതെന്ന് പൊലീസ് പറയുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം അവ്യക്തമാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
അമിത് ഷായുടെ ഹിന്ദി വാദത്തെ മോദി തള്ളി: പ്രാദേശിക ഭാഷകള്‍ ഭാരതീയതയുടെ ആത്മാവ്