മധ്യപ്രദേശില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച് സ്‌കൂള്‍, കോളേജുകള്‍ തുറക്കുന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 12 ഫെബ്രുവരി 2022 (12:13 IST)
മധ്യപ്രദേശില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച് സ്‌കൂള്‍, കോളേജുകള്‍ തുറക്കുന്നു. വെള്ളിയാഴ്ച ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പ് നോട്ടിഫിക്കേഷന്‍ നല്‍കിയിട്ടുണ്ട്. സ്‌കൂളും കോളേജുകളും കോച്ചിങ് സെന്ററുകളും നൂറുശതമാനം പേരെ ഉള്‍ക്കൊണ്ട് ആരംഭിക്കും.

കൂടാതെ രാഷ്ട്രീയ, സാമൂഹിക, മത, വ്യവസായ, കായിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണങ്ങളില്ലാതെ നടത്താന്‍ സാധിക്കും. എന്നിരുന്നാലും രാത്രി 11 മണിമുതല്‍ അഞ്ചുമണിവരെ ഉള്ള കര്‍ഫ്യു തുടരുകയും ചെയ്യും. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :