ഒമിക്രോൺ ഭീതി: മധ്യപ്രദേശിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു

അഭിറാം മനോഹർ| Last Modified വ്യാഴം, 23 ഡിസം‌ബര്‍ 2021 (22:16 IST)
രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മധ്യപ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി‌വരെയാണ് നിയന്ത്രണം. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് ഇതുവരെ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സംസ്ഥാനമാണ് മധ്യപ്രദേശ്. ഇതിനിടെ രാജ്യത്ത് വകഭേദം ബാധിച്ചവരുടെ എണ്ണം 300 കടന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :