1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Baby Born with 2 head

മധ്യപ്രദേശില്‍ കഴിഞ്ഞ ദിവസം ജനിച്ച കുട്ടിക്ക് രണ്ടുതലയും മൂന്നുകൈയും!

Madhyapradesh
മധ്യപ്രദേശില്‍ കഴിഞ്ഞ ദിവസം ജനിച്ച കുട്ടിക്ക് രണ്ടുതലയും മൂന്നുകൈയും. മധ്യപ്രദേശിലെ രത്‌ലാമിലാണ് സംഭവം. ഡിസഫാലിയ പാരപാഗസ് എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്. സാധാരണയായി ഇത്തരം കുട്ടികള്‍ ജനിച്ചശേഷം ഉടന്‍ മരണപ്പെടുകയാണ് ചെയ്യുന്നതെന്ന് ഇന്‍ഡോറിലെ എംവൈ ആശുപത്രിയിലെ ഡോക്ടര്‍ ബ്രജേഷ് ലഹോത്തി പറഞ്ഞു. ഒരുലക്ഷം കുട്ടികള്‍ ജനിക്കുമ്പോള്‍ ഇത്തരം അവസ്ഥയില്‍ ഒരു കുട്ടിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്. 
അടുത്ത ലേഖനം
അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് കൂടി; കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം, 12 മുതല്‍ രണ്ട് മണി വരെയുള്ള സമയത്ത് പുറത്തിറങ്ങരുത്