സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 5 ഏപ്രില്‍ 2022 (11:26 IST)
മധ്യപ്രദേശില്‍ ചൂടുകൂടുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ പലപ്രദേശങ്ങളിലും ചൂട് 43ഡിഗ്രി സെല്‍ഷ്യസ് കടക്കുകയാണ്. അതിനാല്‍ തന്നെ ആളുകള്‍ അധികസമയവും വീടിനുള്ളിലാണ്. തിങ്കളാഴ്ച രാജ്ഗര്‍ഗ്, ഖാജുരാഹോ, നര്‍മദപുരം, ദാമോ, ഖാഡ്വാ, നാവ്‌ഗോണ്‍ എന്നിവിടങ്ങളില്‍ താപനില 43 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ബോപ്പാല്‍, ഇന്‍ഡോര്‍, ഗോളിയാര്‍ എന്നിവിടങ്ങളിലും ചൂടുകൂടുതലാണ്. വരുന്ന നാലുദിവസങ്ങളിലും ചൂടുകാറ്റ് ഉണ്ടായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.