1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Machines used to make bombs found in arrested persons

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി

യൂറിയ പൊടിക്കാന്‍ ഉപയോഗിച്ച ഗ്രൈന്‍ഡിങ് മെഷീന്‍ അടക്കമുള്ള ഉപകരണങ്ങളാണ് കണ്ടെത്തിയത്.

white collar Terrorism, Delhi Blast,Terrorism, National News,വൈറ്റ് കോളർ ടെററിസം, ഡൽഹി സ്ഫോടനം, ദേശീയവാർത്ത
ചെങ്കോട്ട സ്‌ഫോടനത്തില്‍ അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി. യൂറിയ പൊടിക്കാന്‍ ഉപയോഗിച്ച ഗ്രൈന്‍ഡിങ് മെഷീന്‍ അടക്കമുള്ള ഉപകരണങ്ങളാണ് കണ്ടെത്തിയത്. അറസ്റ്റിലായ മുസമ്മില്‍ സുഹൃത്തായ ടാക്‌സി ഡ്രൈവറുടെ ഫരീദാബാദിലെ വീട്ടില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. സ്‌ഫോടനം ആസൂത്രണം ചെയ്തവര്‍ക്ക് വിദേശത്ത് പരിശീലനം ലഭിച്ചിരുന്നുവെന്ന വിവരമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുള്ളത്. 
 
ചെങ്കോട്ട സ്ഫോടനത്തില്‍ വിദേശത്തുള്ള ഭീകരാര്‍ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടതായി വിവരം. പാക് അധീന കാശ്മീര്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഫോണ്‍കോളുകള്‍ എത്തിയിരുന്നു. ഭീകരര്‍ തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പില്‍ പിടിയിലായ അംഗങ്ങളാണ് അറസ്റ്റിലായത്. കസ്റ്റഡിയിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
 
അതേസമയം ചെങ്കോട്ട സ്‌ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം. ഭീകരര്‍ക്ക് പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ സഹായം ലഭിച്ചതായി അന്വേഷണം ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഉമര്‍ വീഡിയോ ചിത്രീകരിച്ചതിന് പിന്നിലും ഐഎസ്‌ഐയുടെ പങ്ക് പരിശോധിക്കുന്നുണ്ട്. സ്‌ഫോടനത്തിനുശേഷം അല്‍ ഫലാഹ് സര്‍വ്വകലാശാലയിലെ മസ്ജിദിനോട് ചേര്‍ന്ന ഗേറ്റിലൂടെയാണ് ഉമര്‍ രക്ഷപ്പെട്ടത്.
അടുത്ത ലേഖനം
വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്