സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 17 നവംബര്‍ 2025 (09:54 IST)
ചെങ്കോട്ട സ്‌ഫോടനത്തില്‍ അറസ്റ്റിലായ വനിതാ ഡോക്ടര്‍ക്ക് ലക്ഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക ഡയറിക്കുറിപ്പുകള്‍ കിട്ടിയിട്ടുണ്ട്. തുര്‍ക്കിയില്‍ നിന്ന് അബുഖാസ് എന്നയാളാണ് ഡോക്ടര്‍മാരെ നിയന്ത്രിച്ചത്. അതേസമയം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ ഉമര്‍ ഉപയോഗിച്ച ഫോണുകള്‍ കണ്ടെത്താനും ശ്രമം തുടരുകയാണ്.
അതേസമയം ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ കാര്‍ ബോംബ് സ്ഫോടനം നടന്ന പ്രദേശത്ത് നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. 9 എംഎം കാലിബര്‍ വിഭാഗത്തില്‍പ്പെട്ട മൂന്ന് വെടിയുണ്ടകളാണ് കണ്ടെത്തിയത്. ഇതില്‍ ഒരെണ്ണം ഉപയോഗിച്ചതും രണ്ടെണ്ണം ഉപയോഗിക്കാത്തതുമാണെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന വിവരം.
പൊതു ജനങ്ങള്‍ക്ക് കൈവശം വയ്ക്കാന്‍ അനുമതിയില്ലാത്ത വിഭാഗത്തില്‍പ്പെട്ട തോക്കുകളില്‍ ഉപയോഗിക്കുന്നവയാണ് കണ്ടെത്തിയ വെടിയുണ്ടകള്‍ എന്നതാണ് പുതിയ കണ്ടെത്തലിനെ പ്രസക്തി വര്‍ധിപ്പിക്കുന്നത്. സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും വെടിയുണ്ട കണ്ടെത്തിയെങ്കിലും പിസ്റ്റളോ , ഇതിന്റെ ഭാഗങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നത്.