Karur Vijay Rally Stampede: വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിട്ടില്ല, ടിവികെയുടെ ആരോപണം പൊളിഞ്ഞു; സ്ഥിരീകരിച്ച് സര്‍ക്കാര്‍

പരിപാടി നടക്കുന്ന വേദിയില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായി ടിവികെ ആരോപണം ഉന്നയിച്ചിരുന്നു

Tamil Nadu News, Tamil Nadu Karur Stampede Death Toll, Karur Death Toll, Vijay, TVK, Vijay Arrest, വിജയ്, കരൂര്‍, തമിഴ്‌നാട് അപകടം, വിജയ് പാര്‍ട്ടി, വിജയ് അറസ്റ്റ്
Vijay - TVK
Chennai| രേണുക വേണു| Last Modified തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2025 (08:53 IST)

Rally Stampede: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് നടത്തിയ റാലിക്കിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 41 ആയി. പരുക്കേറ്റ് ചികിത്സയിലായിരുന്ന സുഗുണ (65) ആണ് മരിച്ചത്.

പരിപാടി നടക്കുന്ന വേദിയില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായി ടിവികെ ആരോപണം ഉന്നയിച്ചിരുന്നു. റാലി അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വൈദ്യുതബന്ധം വിച്ഛേദിച്ചത് എന്നായിരുന്നു ടിവികെ ആരോപണം. എന്നാല്‍ പരിപാടിക്കിടെ വൈദ്യുതി നഷ്ടമായിട്ടില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

' സംഭവസ്ഥലത്ത് പവര്‍ കട്ട് ഉണ്ടായിട്ടില്ല. ഒരു തരത്തിലുള്ള വൈദ്യുതി തടസവും സംഭവിച്ചിട്ടില്ല. ജനറേറ്റര്‍ പ്രശ്‌നം മൂലം ചില വെളിച്ച സംവിധാനങ്ങള്‍ തകരാറിലായിട്ടുണ്ട്. സംഘാടകര്‍ തന്നെ സ്ഥാപിച്ച ജനറേറ്ററിന്റെ പഴവ് മൂലമാണ് ഇത്,' കരൂര്‍ കലക്ടറെയും എഡിജിപിയെയും ഉദ്ദരിച്ച് തമിഴ്‌നാട് സര്‍ക്കാരിന്റെ ഫാക്ട് ചെക്ക് ടീം സമൂഹമാധ്യമങ്ങളില്‍ സ്ഥിരീകരിച്ചു.

രാത്രി ഏഴ് മുതല്‍ 7.30 വരെ സംഭവസ്ഥലത്ത് പവര്‍ കട്ട് ഉണ്ടായെന്നാണ് ടിവികെ അണികളും അപകടത്തില്‍ ഇരയായവരും ആരോപിച്ചത്.

അതേസമയം സംഭവത്തില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായി അന്വേഷണം വേണമെന്ന് ടിവികെ ആവശ്യപ്പെട്ടു. സിബിഐയോ കോടതി മേല്‍നോട്ടത്തിലോ അന്വേഷണം നടത്തണം. സംസ്ഥാന പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് ടിവികെ പാര്‍ട്ടിയുടെ നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :