അനുബന്ധ വാര്‍ത്തകള്‍
- ഗാസയില്‍ കനത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍; കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 75 കടന്നു
- ടെക്സസിലെ വെള്ളപ്പൊക്കം: മരണപ്പെട്ട 82 പേരില്‍ 28 പേരും കുട്ടികള്‍
- ദുരന്തത്തിന് ഉത്തരവാദി വിജയെന്ന് ഓവിയ, നടിക്കെതിരെ സോഷ്യൽമീഡിയയിൽ അസഭ്യവർഷം, പോസ്റ്റ് പിൻവലിച്ചു
- കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് വിജയ്
- karur Stampede Vijay: രോഗിയുമായെത്തിയ ആംബുലൻസ് കണ്ട വിജയ് ചോദിച്ചു, 'എന്നപ്പാ ആംബുലൻസിലും നമ്മുടെ കൊടിയാ?'; വിമർശനം
കരൂര്‍ റാലി ദുരന്തം: മരണം 41 ആയി, 50 പേര് ചികിത്സയില്‍
തമിഴ് വെട്രികഴകം പ്രസിഡന്റ് വിജയ് നടത്തിയ റാലിയില്‍ തിരക്കിലും തിരക്കിലും പെട്ടാണ് ഇത്രയധികം പേര് മരണപ്പെട്ടത്.
കരൂര്‍ റാലി ദുരന്തത്തില്‍ മരണം 41 ആയി. 50 പേര് ചികിത്സയില്‍ തുടരുകയാണ്. തമിഴ് വെട്രികഴകം പ്രസിഡന്റ് വിജയ് നടത്തിയ റാലിയില്‍ തിരക്കിലും തിരക്കിലും പെട്ടാണ് ഇത്രയധികം പേര് മരണപ്പെട്ടത്. 55 പേര് ആശുപത്രി വിട്ടതായും വിവരമുണ്ട്. ചികിത്സയിലുള്ളവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.
മരണപ്പെട്ടവരില്‍ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന് ഇന്ന് പരിക്കേറ്റവരെ സന്ദര്‍ശിക്കും. ദുരന്തത്തിന്റെ അന്വേഷണം സ്വതന്ത്ര ഏജന്‍സിക്ക് കൈമാറണമെന്ന ടിവികെയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് പരിഗണിക്കും. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കാനുള്ള നടപടി വേണമെന്നും ടിവികെ ആവശ്യപ്പെട്ടിട്ടുണ്ട്.