അനുബന്ധ വാര്‍ത്തകള്‍
- ഡി കെ ശിവകുമാർ മുഖ്യമന്ത്രി കസേരയിലേക്ക്, പദവി ഒഴിയുമെന്ന് സിദ്ധാരമയ്യ
- യുദ്ധം കേരള എസ്ആർടിസിയും കർണാടക എസ് ആർടിസിയും തമ്മിൽ, നിരക്ക് കൂട്ടി ഇരുസംസ്ഥാനങ്ങളും
- കര്‍ണാടകയ്ക്ക് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്
- മൂത്രമൊഴിക്കാന്‍ അങ്കണവാടിക്ക് പുറത്തുപോയ അഞ്ചുവയസ്സുകാരി പാമ്പ് കടിയേറ്റു മരിച്ചു
- പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്
കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി; നാലുവയസ്സുകാരന് ദാരുണാന്ത്യം
കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി നാലുവയസ്സുകാരന് ദാരുണാന്ത്യം. കര്‍ണാടകയിലെ മണ്ടിയായിലെ നാഗമംഗലയിലാണ് സംഭവം. 15 വയസുള്ള കുട്ടിയും നാലു വയസുകാരനും തമ്മില്‍ കളിക്കുന്നതിനിടെയാണ് സംഭവം നടന്നത്. പശ്ചിമബംഗാള്‍ സ്വദേശികളുടെ മകനായ അഭിജിത്താണ് മരിച്ചത്.
കഴിഞ്ഞദിവസം വൈകുന്നേരം 5:30 ഓടെയാണ് സംഭവം നടന്നത്. നാലു വയസ്സുകാരന്റെ തലയിലായിരുന്നു വെടിയേറ്റത്. കൂടാതെ കുട്ടിയുടെ അമ്മയുടെ കാലിനും വെടിയേറ്റു. ഇരുവരെയും ആശുപത്രിയില്‍ ഉടന്‍ പ്രവേശിപ്പിച്ചെങ്കിലും നാലു വയസ്സുകാരന്റെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. തലയില്‍നിന്ന് വലിയ രീതിയില്‍ രക്തസ്രാവം ഉണ്ടായതാണ് മരണത്തിന് കാരണമായത്.