അനുബന്ധ വാര്‍ത്തകള്‍
- ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!
- കാലി ലോറിയില്‍ സിമന്റ് ലോറി ഇടിച്ചു, നിയന്ത്രണം വിട്ട വാഹനം കുട്ടികളുടെ ദേഹത്തേക്ക്; വിങ്ങിപ്പൊട്ടി കൂട്ടുകാര്‍
- കർണാടകയിൽ വിനോദയാത്രയ്ക്ക് പോയ 4 വിദ്യാർഥികൾ മുങ്ങിമരിച്ചു, അധ്യാപകരെ അറസ്റ്റ് ചെയ്ത് ശേഷം ജാമ്യത്തിൽ വിട്ടയച്ചു
- വയനാട് ദുരന്തത്തില്‍ ദുരിതബാധിതര്‍ക്ക് വീട് വച്ച് നല്‍കാമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാഗ്ദാനത്തില്‍ കേരളം ഇതുവരെ മറുപടി നല്‍കിയില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി
- ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചു; ഒരു മരണം
പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്
പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി. ഇതോടെ വന്‍ ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്. കര്‍ണാടക തലസ്ഥാനമായ ബാംഗ്ലൂര്‍ നൈസ് ഹുസൂര്‍ റോഡിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. 16 ചക്രമുള്ള ലോറിയാണ് ഗതാഗത തടസ്സം ഉണ്ടാക്കിയത്. വൈകുന്നേരം നാലര മുതല്‍ രാത്രി 8:30 വരെ വലിയ വാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്.
ഇതു കാരണമാണ് പോലീസ് ലോറി തടഞ്ഞത്. പിന്നാലെ ഡ്രൈവര്‍ പോലീസുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് 2000 രൂപ പോലീസ് പിഴ അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതില്‍ പ്രകോപിതനായ ഡ്രൈവര്‍ റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി കടന്നു കളയുകയായിരുന്നു. ഗതാഗത കുരുക്ക് രൂക്ഷമായതോടെ ലോറി മാറ്റാന്‍ ട്രാഫിക് പോലീസ് എത്ര പരിശ്രമിച്ചിട്ടും നടന്നില്ല. ഒടുവില്‍ മറ്റൊരു ലോറിയുടെ താക്കോല്‍ ഉപയോഗിച്ചാണ് ലോറി മാറ്റിയത്. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.