1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Indo-china thirteenth commandar level talks

പതിമൂന്നാം കമാൻഡർ തല ചർച്ച പരാജയം: ചൈന നിർദേശങ്ങൾ അംഗീകരിക്കുന്നില്ലെന്ന് ഇന്ത്യ

ഇന്ത്യ
ഇന്ത്യ-ചൈന കമാൻഡർ തല ചർച്ച പരാജയം. ചുഷുൽ-മോൽഡോ അതിർത്തിയിൽ വെച്ച് നടന്ന പതിമൂന്നാം കമാൻഡർ തല ചർച്ച പരാജയപ്പെട്ടതായി ഇന്ത്യ അറിയിച്ചു. കിഴക്കൽ ലഡാക്കിൽ നിന്നുള്ള പിന്മാറ്റത്തിന് ചൈന തയ്യാറായില്ല. ഇന്നലെ പത്തരയ്ക്കായിരുന്നു ചർച്ച നടന്നത്. വൈകീട്ട് ആറോടെയാണ് അവസാനിച്ചത്.
 
പ്രശ്ന പരിഹാരത്തിനുള്ള ഒരു നിർദ്ദേശവും ചൈന മുന്നോട്ടു വച്ചില്ലെന്ന് കരസേന വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. രണ്ടു രാജ്യങ്ങൾക്കുമിടയിലെ നല്ല ബന്ധത്തിന് തർക്ക പരിഹാരം അനിവാര്യമെന്ന് ഇന്ത്യ അറിയിച്ചു. അതേസമയം ചർച്ചകൾ തുടരാനാണ് ഇരുപക്ഷത്തിന്റെയും തീരുമാനം.ഇപ്പോൾ നിയന്ത്രണരേഖയിലുള്ള പ്രശ്നങ്ങൾ ചൈനയുടെ ഏകപക്ഷീയമായ നിലപാടാണെന്നാണ് ഇന്ത്യൻ പക്ഷം.ഹോട്സ്പ്രിങ്, ദേപ്സാങ് മേഖലകളിലെ സൈനിക പിന്മാറ്റത്തിൽ ഊന്നിയായിരുന്നു ചർച്ച. ലെഫ്റ്റനൻ്റ് ജനറൽ പി ജി കെ മേനോൻ ആണ് ഇന്ത്യൻ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
മോദി ജനാധിപത്യത്തിൽ വിശ്വസിക്കുന്ന നേതാവാണെന്ന് അമിത് ഷാ, തമാശയെന്ന് ടെന്നീസ് ഇതിഹാസം