1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 795 fresh COVID19 cases

രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 795; മരണം 58

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 795 പേര്‍ക്ക്. കൂടാതെ രോഗബാധിതരായിരുന്ന 1,208 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 58 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത് 12,054 പേരാണ്. ഇതുവരെ രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത് 5,21,416 പേരാണ്. ഇതുവരെ 1,84,87,33,081 പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ചക്രവാതച്ചുഴി ഇന്ന് രൂപപ്പെട്ടേക്കും; വരും ദിവസങ്ങളില്‍ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത