1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pathanamthitta local News

റാന്നിയില്‍ യുവതിയേയും ഒന്നരവയസുകാരി മകളെയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

Pathanamthitta
റാന്നിയില്‍ യുവതിയേയും ഒന്നരവയസുകാരി മകളെയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ഐത്തല മങ്കുഴി മീമുട്ടു പാറ സജി ചെറിയാന്റെ ഭാര്യ റിന്‍സ, മകള്‍ അല്‍ഹാന അന്ന എന്നിവരാണ് മരിച്ചത്. ആത്മഹത്യ എന്നാണ് നിഗമനം. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. രണ്ടുപേരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സമീപത്തിലെ വീട്ടിലെ പെണ്‍കുട്ടി യുവതിയെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. 
അടുത്ത ലേഖനം
പെട്രോളിന് ഇതുവരെ കൂടിയത് 10 രൂപ ! വില വര്‍ധന തുടരും