1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mullapperiyar Dam News

മുല്ലപ്പെരിയാര്‍ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും

Mullapperiyar Dam
മുല്ലപ്പെരിയാര്‍ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. തമിഴ്‌നാടിന് അനുകൂലമായ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ കേരള സര്‍ക്കാര്‍ ഇന്ന് തടസവാദങ്ങള്‍ ഉന്നയിക്കും. ഡാമുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തിന് രേഖാമൂലം വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
റാന്നിയില്‍ യുവതിയേയും ഒന്നരവയസുകാരി മകളെയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി