സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 5 ഏപ്രില്‍ 2022 (09:12 IST)
തമിഴ്‌നാട്ടില്‍ തക്കാളി കിലോയ്ക്ക് രണ്ടുരൂപയായി. ഇതോടെ തക്കാളി കര്‍ഷകര്‍ റോഡില്‍ ഉപേക്ഷിക്കുകയാണ്. മൂന്നുമാസം മുന്‍പ് തക്കാളിക്ക് 100മുതല്‍ 150 വരെ വിലയുണ്ടായിരുന്നു. അതുകൊണ്ടാണ് വന്‍തോതില്‍ കര്‍ഷകര്‍ തക്കാളി കൃഷി ചെയ്തത്. എന്നാല്‍ വിലയിടിഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. അടുത്ത കൃഷിക്ക് ഈ തക്കാളികള്‍ വളമാകാനാണ് അഴുകാനായി ഉപേക്ഷിച്ചത്. പാലക്കോട്, മാറണ്ടഹള്ളി, അരൂര്‍, പാപ്പിറെഡിപ്പട്ടി എന്നിവിടങ്ങളിലെ കര്‍ഷകരാണ് തക്കാളി അഴുകാനായി ഉപേക്ഷിച്ചത്.