ഗ്യാനേഷ് രാജിവയ്ക്കുക; 'ഇന്ത്യ' സഖ്യത്തിന്റെ ഡൽഹി ചലോ മാർച്ച് ആരംഭിച്ചു
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ ഡൽഹി ചലോ മാർച്ച്. കൊണാട്ട് പ്ലേസിൽ നിന്ന് സുപ്രീം കോടതിയിലേക്കാണ് മാർച്ച്.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി മല്ലികാർജുൻ ഖാർഗെയും സംയുക്ത നിവേദനം നൽകുന്നതിനായി ചീഫ് ജസ്റ്റിസിനോട് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ഹർജി നൽകാനാണ് നിർദേശം.
അതേസമയം സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവുകൾ നിലനിൽക്കേ വീണ്ടും മെട്രോ സ്റ്റേഷനുകൾ അടച്ചിരിക്കുകയാണ് ഡൽഹി സർക്കാർ. സുരക്ഷാ പ്രശ്നങ്ങൾ കാരണം ആറ് സ്റ്റേഷനുകൾ അടച്ചിടുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു. ഗ്യാനേഷിന്റെ രാജി വരെ സമരം തുടരാനാണ് ഇന്ത്യ സഖ്യത്തിന്റെ നിലപാട്. സുപ്രീം കോടതിയിൽ ഗ്യാനേഷിനെതിരെ നിയമപോരാട്ടം നടത്തുമെന്നും പ്രതിപക്ഷ പാർട്ടികൾ നിലപാടെടുത്തിട്ടുണ്ട്.
