അനുബന്ധ വാര്‍ത്തകള്‍
- വ്യാജ വാര്‍ത്ത നല്കിയാല് മാധ്യമ പ്രവര്‍ത്തകരുടെ അംഗീകാരം നഷ്ടമാകും; നീക്കം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍
- ഇത്രയും നല്ലൊരു പ്രധാനമന്ത്രിയെ മറ്റെവിടെ കാണാൻ കഴിയും: വീണ്ടും തള്ളിമറിച്ച് ബിപ്ലവ് കുമാർ
- പ്രതിഷേധങ്ങളുടെ പേരിൽ ഇനി പൊതു-സ്വകാര്യ സ്വത്ത് തല്ലിത്തകർക്കേണ്ട; തടയൻ മാർഗ്ഗ നിർദേശം പുറപ്പെടുവിച്ച് സുപ്രീം കോടതി
- പരസ്ത്രീ ബന്ധം ചോദ്യം ചെയ്തപ്പോൾ ഭർത്താവ് കോടതിവിധിയെ കൂട്ടുപിടിച്ചു; സംഭവത്തിൽ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു
- ഇന്ധന വിലയ്ക്ക് പുറമെ പാചക വാതക വില കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ
ഗൗതം നവ്ലാഖയെ വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിച്ചു
ഗൗതം നവ്ലാഖയെ വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിച്ചു
ഭീമാ കൊരേഗാവ് സംഘര്‍ഷ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഒരാളെ ഡല്‍ഹി ഹൈക്കോടതി വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ച് ഉത്തരവിട്ടു. നവ്ലാഖയെ 24 മണിക്കൂറിലധികം കസ്റ്റഡിയില്‍ വെച്ചത് ന്യായീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ നാല് ആഴ്ചത്തേക്കു കൂടി നീട്ടിവെച്ച സുപ്രീംകോടതി പ്രതികള്‍ക്ക് ഉചിതമായ കീഴ്ക്കോടതികളെ സമീപിക്കാമെന്നു ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്.
അതേസമയം, നവ്ലാഖയുടെ വീട്ട് തടങ്കല്‍ രണ്ട് ദിവസം കൂടി നീട്ടണമെന്ന് മഹാരാഷ്ട്ര പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ആ ആവശ്യം കോടതി തള്ളുകയായിരുന്നു. ഈവര്‍ഷം ആദ്യം മഹാരാഷ്ട്രയിലെ ഭീമ കൊരേഗാവ് സംഘര്‍ഷത്തില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് തെലുങ്ക് കവി വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, സന്നദ്ധ പ്രവര്ത്തകന് വെര്‍ണ്ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മാധ്യമ പ്രവര്ത്തകന് ഗൗതം നവ്ലാഖയുടെ ലാഖ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.