ഇത്രയും നല്ലൊരു പ്രധാനമന്ത്രിയെ മറ്റെവിടെ കാണാൻ കഴിയും: വീണ്ടും തള്ളിമറിച്ച് ബിപ്ലവ് കുമാർ

ഇത്രയും നല്ലൊരു പ്രധാനമന്ത്രിയെ മറ്റെവിടെ കാണാൻ കഴിയും: വീണ്ടും തള്ളിമറിച്ച് ബിപ്ലവ് കുമാർ

Rijisha M.| Last Modified തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (15:22 IST)
വീണ്ടും തള്ളിമറിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ. ഇത്തവണ നരേന്ദ്രമോദിയെ പുകഴ്‌ത്തിയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. ലോകത്തില്‍ എവിടെ കാണാൻ കഴിയും ഇത്ര നല്ലൊരു പ്രധാനമന്ത്രിയെ എന്നാണ് ബിപ്ലവ് കുമാറിന്റെ വാദം. അഗര്‍ത്തലയില്‍ മിന്നലാക്രമണത്തിന്‍റെ ഒന്നാം വാര്‍ഷിക ചടങ്ങില്‍ സംസാരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

മോദിയുടെ സഹോദരന്‍മാരില്‍ ഒരാള്‍ ഓട്ടോറിക്ഷക്കാരനും മറ്റൊരാള്‍ പലചരക്കു കടക്കാരനുമാണ്. ഇവരുടെ അമ്മ താമസിക്കുന്നത് ചെറിയൊരു വീട്ടിലാണ്. ഇനി നിങ്ങള്‍ പറ, ഇത്ര നല്ലയൊരു പ്രധാനമന്ത്രിയെ എവിടെ കാണാന്‍ കിട്ടുമെന്നും ബിപ്ലവ് ചോദിച്ചു.

മോദിയുടെ അമ്മയ്ക്ക് പ്രായമായി എന്നാല്‍ അവര്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ കഴിയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :