അനുബന്ധ വാര്‍ത്തകള്‍
- ശബരിമല സ്ത്രീ പ്രവേശനം: എന്തൊക്കെ സൌകര്യങ്ങൾ ഏർപ്പെടുത്തിയെന്ന് ഹൈക്കോടതി
- വൈദ്യാശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേൽ പുരസ്കാരം സ്വന്തമാക്കി ജെയിംസ് പി അലിസണും, ടസുകു ഹോഞ്ചോയും
- ഐസ്ക്രീമും കഞ്ചാവും ഒരുപോലെ ലഭിക്കുന്ന കേരളം നമുക്ക് ചിന്തിക്കാനാവുമോ ? മുരളി തുമ്മാരകുടിയുടെ ആഗ്രഹം ഒന്നു നോക്കണേ !
- ഒരേ പെൺകുട്ടിയെ പ്രണയിച്ച സഹപാഠികൾ പരസ്പരം തീ കൊളുത്തി മരിച്ചു
- ശബരിമല സ്ത്രീ പ്രവേശനം: പുനഃപരിശോധനാ ഹർജി നൽകില്ലെന്ന് ദേവസ്വം ബോർഡ്
നിയമം തെറ്റിച്ച് വാഹനം പാർക്ക് ചെയ്താൽ ഇനി നിങ്ങൾ നാണംകെടും; പുതിയ സംവിധാനം ഒരുക്കി പൊലീസ്
കണ്ണൂർ: നിയമം തെറ്റിച്ച് പാർക്ക് ചെയ്യുന്നവരെ നാണകെടുത്താനുറച്ച് ട്രാഫിക് പോലിസ്. നിയമം തെറ്റിച്ച് വാഹനം പാർക്ക് ചെയ്യുന്ന വാഹന ഉടമയുടെ പേരും മറ്റു വിശദാംശങ്ങളും അതേ കാറിൽ തന്നെ ഒട്ടിക്കുന്ന വ്യത്യസ്തമായ ശിക്ഷാ നടപടിക്ക് രൂപം നൽകിയിരിക്കുകയാണ് ട്രാഫിക് പൊലീസ്.
നിയമം തെറ്റിച്ച് പാർക്ക് ചെയ്യുന്ന വാഹനത്തിന്റെ നമ്പർ ട്രാഫിക് പൊലീസ് മോട്ടോർ വാഹന വകുപ്പിനു കൈമാറും. മോട്ടോർ വാഹന വകുപ്പ് വാഹനയുടെ ഉടമയുടെ വിഷദാംശങ്ങൾ പൊലീസിനു നൽകും, ഇത് വലിയ അക്ഷരത്തിൽ എഴുതി വാഹനത്തിൽ ഒട്ടിക്കുന്നതാണ് പുതിയ ശിക്ഷണ നടപടി.
ഒരേ ഹാഹനം വീണ്ടും ട്രാഫിക് നിയമലംഘനം നടത്തുന്നുണ്ടോ എന്ന് മനസിലാക്കാൻ പുതിയ രീതിയിലൂടെ സാധിക്കുമെന്ന് ട്രാഫിക് എസ് ഐ കെ വി ഉമേഷ് പറഞ്ഞു. വാഹനങ്ങൾ സ്റ്റേഷനിലെത്തിച്ച് പിഴയടക്കുമ്പോൾ വാഹനം സ്റ്റേഷനിലെത്തിക്കുന്ന റിക്കവറി വാഹനത്തിന്റെ വാടക കൂടി പിഴയായി ഇടാക്കുകയും ചെയ്യും.
അടുത്ത ലേഖനം