1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Haryana Murder Case

സ്വത്ത് തര്‍ക്കം: മകന്‍ മാതാവിനെ കുത്തിക്കൊലപ്പെടുത്തി

Haryana Murder Case
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ മാതാവിനെ കുത്തിക്കൊലപ്പെടുത്തി. ഹരിയാനയിലെ ഗുരുഗ്രാമിലെ ശിവപുരിയിലാണ് സംഭവം. മനീഷ് ബന്ദാരി എന്നയാളാണ് തന്റെ 66കാരിയായ വീണ കുമാരിയെന്ന മാതാവിനെ കുത്തികൊലപ്പെടുത്തിയത്. കഴുത്തിലും നെഞ്ചിലുമായി നിരവധി തവണ ഇയാള്‍ കുത്തുകയായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. 2018 മുതല്‍ സ്വകാര്യ കമ്പനിയിലെ ജോലിക്കാരനായ പ്രതി ഭാര്യയുമൊത്ത് ശിവപുരിയില്‍ മാറിത്താമസിക്കുകയായിരുന്നു. മരണപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവാണ് പരാതി നല്‍കിയത്. 
അടുത്ത ലേഖനം
ദിലീപിന്റെ ഫോണിലെ ചാറ്റുകൾ നശിപ്പിക്കാൻ സഹായിച്ച ഹാക്കർ സായ് ശങ്കർ കസ്റ്റഡിയിൽ