അല്ലു അര്‍ജുന് പിഴയിട്ട് പോലീസ്,ട്രാഫിക് നിയമം തെറ്റിച്ച് നടന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (17:20 IST)

അല്ലു അര്‍ജുന് പിഴയിട്ട് പോലീസ്. ട്രാഫിക് നിയമം തെറ്റിച്ച നടനെതിരെ ഹൈദരാബാദ് പോലീസ് പിഴചുമത്തിയതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

അല്ലുവിന്റെ വാഹനമായ എസ്യുവിയില്‍ ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിനാണ് പോലീസ് പിഴ ഇട്ടത്.

2012 സുപ്രീം കോടതി വിധി അനുസരിച്ച് വാഹനങ്ങളില്‍ ടിന്റഡ് ഗ്ലാസ് ഉപയോഗിക്കുന്നതില്‍ ഇന്ത്യയില്‍ വിലക്കുണ്ട്.

നിയമലംഘനം ശ്രദ്ധയില്‍പ്പെട്ട പോലീസ് നടന് 700 രൂപ പിഴചുമത്തി. ഗ്ലാസില്‍ മാറ്റം വരുത്താനും നിര്‍ദേശിച്ചു.

പുഷ്പ രണ്ടാംഭാഗത്തിന്റെ ചിത്രീകരണത്തിരക്കിലാണ് നടന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :