ദിലീപിന്റെ ഫോണിലെ ചാറ്റുകൾ നശിപ്പിക്കാൻ സഹായിച്ച ഹാക്കർ സായ് ശങ്കർ കസ്റ്റഡിയിൽ

അഭിറാം മനോഹർ| Last Modified വെള്ളി, 8 ഏപ്രില്‍ 2022 (14:53 IST)
ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയായ ഐടി വിദഗ്ധന്‍ സായ് ശങ്കര്‍ കസ്റ്റഡിയില്‍. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ നശിപ്പിക്കാൻ സഹായിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. നേരത്തെ ഇയാളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു.

ദിലീപിന്റെ ഫോണിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കറാണെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു.കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :