1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accused attacked grade SI

അകത്തിടണമെന്ന് ആവശ്യപ്പെട്ട് യുവാവ് പോലീസ് സ്റ്റേഷനിൽ: എസ്ഐ‌യുടെ നെഞ്ചത്ത് ചവിട്ടി അക്രമം

പോലീസ്
പത്തനംതിട്ട: ചിറ്റൂർ പോലീസ് സ്റ്റേഷനിൽ പ്രതിയുടെ അക്രമത്തിൽ ഗ്രേഡ് എസ്ഐ‌ക്ക് പരിക്കേറ്റു. സ്റ്റേഷനിലെ സ്കാനറും കസേരയും ബെഞ്ചും പ്രതി അടിച്ചുതകർത്തു. ചിറ്റാർ മണക്കയം സ്വദേശി ഷാജി തോമസാണ് അക്രമം കാട്ടിയത്.
 
ഇന്നലെ വൈകീട്ടായിരുന്നു കഞ്ചാവ് ലഹരിയിൽ പ്രതി അക്രമം നടത്തിയത്. ഏതെങ്കിലും കേസിൽ പിടിച്ച് അകത്തിടണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ ഇയാലെ പോലീസ് തിരിച്ചയച്ചെങ്കിലും റോഡിലെത്തിയ പ്രതി സ്വകാര്യബസിന് കല്ലെറിയുകയായിരുന്നു. തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്‌തു.
 
സ്റ്റേഷനിലെത്തിയ പിന്നാലെ ഇയാൾ തല ഭിത്തിയിൽ അടിക്കുകയും പരാക്രമം ചെയ്യുകയും ചെയ്‌തു. സ്റ്റേഷനിലെ ബെഞ്ച്,കസേര എന്നിവ അടിച്ചുതകർത്തു. ഇത് തടയാനെത്തിയ എസ്ഐ‌യുടെ നെഞ്ചിൽ ചവിട്ടി. പോലീസുകാരെ തുപ്പുകയും തെറി വിളിക്കുകയും ചെയ്‌തു. 25,000 രൂപയുടെ നഷ്ടം ഇയാൾ സ്റ്റേഷനിൽ മാത്രം ഉണ്ടാക്കിയതായി എഫ്ഐആറിൽ പറയുന്നു. ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്.
About Writer
അഭിറാം അനോഹർ
അടുത്ത ലേഖനം
പത്താംക്ലാസുകാരന്‍ പിതാവിനെ വെട്ടികൊലപ്പെടുത്തി