1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Gyanesh Kumar Postponed his official trip

'എന്താ ഗ്യാനേഷ് ബ്രോ, പേടിച്ചുപോയോ?'; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഛത്തീസ്ഗഡ് യാത്ര ഉപേക്ഷിച്ചു

SFI, DYFI, Gyanesh Kumar, CJP, Gyanesh Kumar Resignation SFI Protest
ആരോപണ വിധേയനായ രാജ്യത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഛത്തീസ്ഗഡ് യാത്ര ഉപേക്ഷിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് ഗ്യാനേഷ് കുമാറിനെതിരെ കോക്രോച്ച് ജനതാ പാർട്ടിയുടെയും എസ്.എഫ്.ഐ അടക്കമുള്ള വിദ്യാർഥി സംഘടനകളുടെയും സമരം ശക്തമായി തുടരുന്നതിനിടെയാണ് ഔദ്യോഗിക യാത്ര തിരഞ്ഞെടുപ്പ് കമ്മീഷണർ റദ്ദാക്കിയത്. 
 
പേടിച്ചുപോയോ? 
 
സമരങ്ങളെയും പ്രതിഷേധ പ്രകടനങ്ങളെയും പേടിച്ചാണ് ഗ്യാനേഷ് കുമാർ ഛത്തീസ്ഗഡ് യാത്ര ഉപേക്ഷിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഏതാനും ഉദ്യോഗസ്ഥരും ഗ്യാനേഷ് കുമാറിനൊപ്പം ഛത്തീസ്ഗഢ് യാത്രയ്ക്ക് നിയോഗിക്കപ്പെട്ടിരുന്നു. 'ഒഴിച്ചുകൂടാനാവാത്ത ചില ആവശ്യങ്ങൾ' എന്നാണ് ഛത്തീസ്ഗഢ് യാത്ര ഉപേക്ഷിക്കാനുള്ള കാരണമായി തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നത്. 
 
ഗ്യാനേഷിനെതിരായ ആരോപണം 
 
എസ്ഐആറിലൂടെ രാജ്യത്താകെ 13 കോടിയിലേറെ വോട്ടർമാരെ വെട്ടിമാറ്റിയത് ഏകപക്ഷീയവും നിയമവിരുദ്ധവുമായാണെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ ആരോപണം. തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ വിവേക് ജോഷിയും സുഖ്ബിർ സിങ്ങും ഗ്യാനേഷ് കുമാറിന്റെ നീക്കങ്ങൾക്കെതിരെ രംഗത്തെത്തിയത് വലിയ വിവാദമായി. ഇതോടെ പ്രതിപക്ഷ പാർട്ടികളും ഗ്യാനേഷിനെ നീക്കണമെന്ന നിലപാടിലാണ്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
റഷ്യയുമായുള്ള സംഘര്‍ഷം: ഫ്രാന്‍സ് നവീകരിച്ച ആണവ മിസൈല്‍ പരീക്ഷിച്ചു