1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Supreme court issues notice to election commission on Form 6

ഫോം 6 തിരുത്തുന്നത് ആര് അംഗീകരിച്ചു, തീരുമാനങ്ങൾ ഏകപക്ഷീയമെങ്കിൽ റദ്ദാക്കപ്പെടും: എസ്ഐആറിൽ നിലപാട് വ്യക്തമാക്കി സുപ്രീം കോടതി

Supreme Court
മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ എടുത്ത തീരുമാനങ്ങള്‍ എടുത്തത് നിയമപരമല്ലെങ്കില്‍ അവ റദ്ദാക്കപ്പെടുമെന്ന് സുപ്രീം കോടതി. തിരെഞ്ഞെടുപ്പ് കമ്മീഷണര്‍ എടുത്ത ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്കെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി തിരെഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങള്‍ക്കുള്ള മറുപടി ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നാണ് ഉത്തരവ്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായുള്ള ഫോം സിക്‌സില്‍ മാറ്റം വരുത്താന്‍ തിരെഞ്ഞെടുപ്പ് കമ്മീഷന് അനുമതി ലണിച്ചിരുന്നുവെന്ന ഗ്യാനേഷ് കുമാറിന്റെ വാദം കോടതി തള്ളി കളഞ്ഞു.
 
 വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട പ്രധാനരേഖകളെല്ലാം കോടതി പരിശോധിക്കുമെന്നും ഇലക്ഷന്‍ കമ്മീഷണറുടെ ഭാഗത്ത് നിന്നും ഏകപക്ഷീയമായ തീരുമാനങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശനമായ ഇടപെടല്‍ നടത്തുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി. തിരെഞ്ഞെടുപ്പ് കമ്മീഷന്റേത് അധികാരപരിധി ലംഘിച്ചുകൊണ്ടുള്ള ഇടപെടലാണെന്നും സുതാര്യതയില്ലാത്ത തീരുമാനങ്ങളാണെന്നും ജഡ്ജിമാര്‍ക്ക് പോലുമില്ലാത്ത പരിരക്ഷയാണ് 2023ലെ നിയമഭേദഗതിയിലൂടെ മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നല്‍കിയിട്ടുള്ളതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. അതേസമയം കേസില്‍ അടിയന്തിര ഉത്തരവ് വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.
 
കമ്മീഷന്റെ തീരുമാനങ്ങള്‍ ഏകകണ്ഠമോ ഭൂരിപക്ഷ തീരുമാനപ്രകാരമോ ആയിരിക്കണം. നിയമപ്രകാരമല്ലെങ്കില്‍ അങ്ങനെ എടുത്തിട്ടുള്ള തീരുമാനങ്ങള്‍ റദ്ദാക്കപ്പെടും. പത്രവാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ തീരുമാനം എടുക്കാനാവില്ല. എന്താണ് നടന്നതെന്ന കൃത്യമായ വിശദീകരണം കമ്മീഷന്‍ നല്‍കണം.കോടതി പറഞ്ഞു.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സതീശൻ ഫാൻസിന്റെ തെറിവിളി അതിരുകടക്കുന്നു; ജെബി മേത്തർക്കെതിരെ സൈബർ ആക്രമണം