1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. France tests upgraded nuclear missile

റഷ്യയുമായുള്ള സംഘര്‍ഷം: ഫ്രാന്‍സ് നവീകരിച്ച ആണവ മിസൈല്‍ പരീക്ഷിച്ചു

K-6 ballistic missile India,K6 missile final testing stage,India underwater launch missile,8000 km range missile India,കെ6 ബാലിസ്റ്റിക് മിസൈൽ ഇന്ത്യ,ഇന്ത്യയുടെ തദ്ദേശീയ മിസൈൽ വികസനം,കെ6 മിസൈൽ ടെസ്റ്റ് അപ്‌ഡേറ്റ്,തദ്ദേശീയ SLBM
റഷ്യയുമായുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തങ്ങളുടെ ആണവ പ്രതിരോധ ശേഷി ഊട്ടിയുറപ്പിച്ചുകൊണ്ട് ഏറ്റവും പുതിയ തലമുറയില്‍പ്പെട്ട M51.3 അന്തര്‍വാഹിനി-വിക്ഷേപിത ബാലിസ്റ്റിക് മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം നടത്തിയതായി ഫ്രാന്‍സിന്റെ പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.
 
പ്രധാനപ്പെട്ട അറ്റകുറ്റപ്പണികള്‍ക്ക് ശേഷം 'ലെ വിജിലന്റ്' (Le Vigilant) എന്ന ആണവ അന്തര്‍വാഹിനിക്ക് ഈ ആയുധം വിന്യസിക്കാനുള്ള ശേഷിയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ബ്രിട്ടാനി തീരത്ത് നിന്ന് M51.3 മിസൈല്‍ വിക്ഷേപിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ആണവ പോര്‍മുന ഘടിപ്പിക്കാത്ത മിസൈലാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്.
 
പേലോഡ് ഇല്ലാതെയും അന്താരാഷ്ട്ര ബാധ്യതകള്‍ കര്‍ശനമായി പാലിച്ചുമാണ് വിക്ഷേപണം നടത്തിയതെന്ന് അതില്‍ പറയുന്നു. ഈ പ്രഖ്യാപനത്തില്‍ റഷ്യയെക്കുറിച്ച് പരാമര്‍ശമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും റഷ്യന്‍ പ്രദേശമായ കലിനിന്‍ഗ്രാഡിനെ ഭീഷണിപ്പെടുത്തി ഉക്രെയ്ന്‍ വിഷയത്തിലുള്ള സംഘര്‍ഷം വര്‍ദ്ധിപ്പിക്കരുതെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഈ പരീക്ഷണം നടക്കുന്നത്. 
 
യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ പോളണ്ടിനും ലിത്വാനിയയ്ക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന കലിനിന്‍ഗ്രാഡിനെ ആവശ്യമെങ്കില്‍ ആണവായുധങ്ങള്‍ ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന് മോസ്‌കോ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കരിങ്കടലില്‍ കപ്പലിനുനേരെ റഷ്യന്‍ ആക്രമണത്തില്‍ നാവികന് പരിക്ക്; അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യയുടെ പ്രതികരണം