അനുബന്ധ വാര്‍ത്തകള്‍
- ഒറ്റയടിക്ക് കൂട്ടിയത് 11 രൂപ, ഇന്ത്യൻ ഓയിൽ പെട്രോൾ എക്സ്പി വിലയിൽ വൻ വർധനവ്
- പാചകവാതകത്തിന് തീ വില, ഒറ്റയടിക്ക് വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 195.50 രൂപ
- ചൈനീസ് സിസിടിവി ക്യാമറകൾക്ക് ഇന്ത്യയിൽ നിരോധനം; ഏപ്രിൽ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ
- ഡെങ്കി വാക്സിന് ക്യുഡെംഗ ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യ
- ബംഗാൾ തിരെഞ്ഞെടുപ്പിന് മുൻപായി രാഷ്ട്രീയ ഗോദയിലേക്ക് ടെന്നീസ് ഇതിഹാസം, ലിയാണ്ടർ പേസ് ബിജെപിയിലേക്ക്
എഫ്.സി.ആർ.എ കൊണ്ടുവന്നത് ഇന്ദിര ഗാന്ധി; അറിയുമോ ചരിത്രം
1976 ൽ അടിയന്തരാവസ്ഥ കാലത്താണ് അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി വിദേശസംഭാവന നിയന്ത്രണ നിയമത്തിനു രൂപം നൽകുന്ന
ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആർ.എ) കൊണ്ടുവന്നത് കോൺഗ്രസാണ്. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ കൊണ്ടുവന്ന നിയമമാണ് ഇപ്പോൾ ബിജെപി കൂടുതൽ കർക്കശമാക്കി ന്യൂനപക്ഷ വേട്ടയ്ക്കായി ഉപയോഗിക്കുന്നത്.
1976 ൽ അടിയന്തരാവസ്ഥ കാലത്താണ് അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി വിദേശസംഭാവന നിയന്ത്രണ നിയമത്തിനു രൂപം നൽകുന്നത്. കോൺഗ്രസ് സർക്കാരിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ജനരോഷവും ഉയർന്നപ്പോൾ അതിനെ അടിച്ചമർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ദിര ഗാന്ധി എഫ്.സി.ആർ.എ കൊണ്ടുവരുന്നത്. മാധ്യമപ്രവർത്തകർ, കാർട്ടൂണിസ്റ്റുകൾ എന്നിവർ വിദേശ ഫണ്ടിന്റെ സഹായത്തോടെ ഇന്ദിരയുടെ ഭരണത്തിനെതിരെ വിമർശനം ഉന്നയിക്കുന്നത് തടയാനായിരുന്നു നിയമം കൊണ്ടുവന്നത്. പ്രതിപക്ഷ പാർട്ടികളുടെ വിദേശ ഫണ്ട് തടയുകയായിരുന്നു ഇന്ദിരയുടെ ഉദ്ദേശം.
ഇന്ദിര കൊണ്ടുവന്ന എഫ്.സി.ആർ.എയിൽ ഭേദഗതി കൊണ്ടുവന്നത് 2010 ൽ കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ സർക്കാർ ആയിരുന്നു. എഫ്.സി.ആർ.എ നിയമത്തിലെ 'രാഷ്ട്രീയ പാർട്ടി' എന്ന നിർവചനത്തിൽ മാറ്റം കൊണ്ടുവന്ന് ട്രേഡ് യൂണിയനുകൾ, കർഷക സംഘടനകൾ, യുവജന വിദ്യാർഥി സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവയെയെല്ലാം നിയമത്തിന്റെ പരിധിയിലേക്കു കൊണ്ടുവരികയായിരുന്നു യുപിഎ സർക്കാർ.