1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Onam Celebration Ends Today

ഓണാഘോഷത്തിന് ഇന്ന് സമാപനം; തൃശൂരിൽ പുലികളിറങ്ങും

പുലികളിയോടനുബന്ധിച്ച് തൃശൂരിൽ അവധിയാണ്

Onam, Onam Celebrations, Onam Celebration Ends Today, Kerala Pulikali, Onam Pulikali
തൃശൂർ പുലികളിയോടെ സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് ഇന്ന് അവസാനം. ഒൻപത് സംഘങ്ങളിലായി 450ഓളം പുലികളാണ് ഇത്തവണ തൃശൂർ നഗരത്തിലിറങ്ങുക. ഓരോ സംഘത്തിലും 50ലധികം പുലികളുണ്ടാകും. കൂടാതെ നിശ്ചല ദൃശ്യങ്ങളും മികവ് കൂട്ടാനുണ്ട്. കുട്ടി പുലികളും പെൺപുലികളും പുലികളിയുടെ ഭാഗമാകും. 
 
പുലികളിയോടനുബന്ധിച്ച് തൃശൂരിൽ അവധിയാണ്. തൃശൂർ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നേഗോഷ്യബിൾ ഇൻസ്ട്രമെൻറ് ആക്ട്, 1881 പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ഉത്തരവായി.
 
പുലികളി മഹോത്സവത്തിന്റെ ഭാഗമായി തൃശ്ശൂരിലെ വിവിധ സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെയും ആഘോഷങ്ങളിൽ പങ്കാളികളാകുന്നതിന്റെയും ഭാഗമായാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
 
അടുത്ത ലേഖനം
മുന്‍ നിലപാട് മാറ്റി നേപ്പാള്‍; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം സ്വീകരിക്കും