1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Trump signals US exit Iran conflict

Iran - USA : രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം തീരും, അമേരിക്കൻ സൈന്യം ഇറാൻ വിടും, യുദ്ധം തീരുമെന്ന സൂചന നൽകി ട്രംപ്

ഇറാനുമായി ഔദ്യോഗിക ഉടമ്പടികളില്ലാതെ തന്നെ അധിനിവേശം അവസാനിപ്പിക്കാനാണ് വൈറ്റ് ഹൗസ് ലക്ഷ്യമിടുന്നത്.

Donald Trump
ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസ് അധികകാലം സജീവമായി ഇടപെടില്ലെന്ന സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിലെ തങ്ങളുടെ സൈനികലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ അമേരിക്ക മടങ്ങുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഇറാനുമായി ഔദ്യോഗിക ഉടമ്പടികളില്ലാതെ തന്നെ അധിനിവേശം അവസാനിപ്പിക്കാനാണ് വൈറ്റ് ഹൗസ് ലക്ഷ്യമിടുന്നത്.
 
കഴിഞ്ഞ ദിവസം അമേരിക്കന്‍ നയം വ്യക്തമാക്കികൊണ്ട് ഹോര്‍മുസ് വഴിയുള്ള എണ്ണ നീക്കത്തിന് സുരക്ഷയൊരുക്കാന്‍ എണ്ണ ആവശ്യമായ രാജ്യങ്ങള്‍ തന്നെ മുന്‍കൈ എടുക്കണമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാന്‍ വിടുക മാത്രമാണ് എനിക്ക് ചെയ്യാനുള്ളത്. അത് ഞാന്‍ അധികം വൈകാതെ ചെയ്യും. അതോടെ അവര്‍ തകര്‍ന്നടിയും. ഞങ്ങള്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിലോ അല്ലെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളിലോ ദൗത്യം പൂര്‍ത്തിയാക്കും. ട്രംപിനെ ഉദ്ധരിച്ചുകൊണ്ട് എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. ഇറാനും യുഎസും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടോ എന്നതിന് തല്‍ക്കാലം പ്രസക്തിയില്ലെന്നും ഇറാന്റെ ആണവശേഷി ഗണ്യമായി കുറഞ്ഞെന്ന് ബോധ്യപ്പെട്ടാല്‍ യുഎസ് പിന്മാറുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
എഫ്.സി.ആർ.എ കൊണ്ടുവന്നത് ഇന്ദിര ഗാന്ധി; അറിയുമോ ചരിത്രം