ഒറ്റയടിക്ക് കൂട്ടിയത് 11 രൂപ, ഇന്ത്യൻ ഓയിൽ പെട്രോൾ എക്സ്പി വിലയിൽ വൻ വർധനവ്
പശ്ചിമേഷ്യന്‍ സംഘര്‍ഷം കടുക്കുന്നതിനിടെ ഇന്ത്യയില്‍ പ്രീമിയം പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. എക്‌സ്പി 100 പെട്രോള്‍ വില 149 രൂപയില്‍ നിന്ന് 160 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. ഡീസല്‍ എക്‌സ്ട്രാ ഗ്രീന്‍ വില 91.49 രൂപയില്‍ നിന്ന് 92.00 രൂപയാക്കി.
ഇതിന് പുറമെ വിമാന ഇന്ധനത്തിന്റെ വിലയും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. കിലോമീറ്ററിന്‍ 2.07 ലക്ഷം രൂപയായി ഉയര്‍ന്നു. രണ്ട് മടങ്ങോളമാണ് വര്‍ധനവുണ്ടായിട്ടുള്ളത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഹോര്‍മുസ് വഴിയുള്ള ചരക്ക് നീക്കത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതാണ് വില വര്‍ധനവിന് കാരണം.പ്രീമിയം നിരക്കുകള്‍ ഉയര്‍ന്നെങ്കിലും സാധാരണ പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ ഇതിന് മാറ്റമുണ്ടാകുമെന്ന മുന്നറിയിപ്പാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്നത്.
