അനുബന്ധ വാര്‍ത്തകള്‍
- അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
- റിപ്പബ്ലിക് ദിനത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുഖ്യാതിഥി
- ഇത്രയും വലിയ ധൂർത്തിന്റെ അർത്ഥമെന്ത്, പുതിയ പാർലമെന്റ് മന്ദിരം ആരെ സംരക്ഷിയ്ക്കാൻ: കമൽഹാസൻ
- അന്വേഷണ ഏജന്‍സികള്‍ വഴിവിടുന്നു, നിയന്ത്രിയ്ക്കാൻ തയ്യാറാവണം; പ്രധാനമന്ത്രിയ്ക്ക് കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി
- കാർഷിക നിയമത്തിൽ നിന്നും പിന്നോട്ടില്ല, പുതിയ നിയമം കർഷകർക്ക് അനുകൂലമെന്ന് പ്രധാനമന്ത്രി
കാര്‍ഷിക നിയമം വരുമ്പോള്‍ താങ്ങുവില ഇല്ലാതാകുമെന്ന പ്രചരണം നുണ: പ്രധാനമന്ത്രി
കാര്‍ഷിക നിയമം വരുമ്പോള്‍ താങ്ങുവില ഇല്ലാതാകുമെന്ന പ്രചരണം നുണയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നിയമം നടപ്പാക്കിയിട്ട് ആറുമാസമായെന്നും ഇപ്പോള്‍ പെട്ടെന്നുള്ള സമരം പ്രതിപക്ഷ കക്ഷികളുടെ സമ്മര്‍ദ്ദം മുലമാണെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ കര്‍ഷകരോട് വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കാര്‍ഷിക മേഖല ആധുകനിക വത്കരിക്കുന്നതിനും കര്‍ഷകരുടെ ജീവിതം സമാധാനപൂര്ണമാക്കുന്നതിനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൂടാതെ കാര്‍ഷിക നിയമങ്ങള്‍ ഒറ്റ രാത്രികൊണ്ട് നടപ്പാക്കിയതല്ലെന്നും 20-30വര്‍ഷങ്ങളായി ഇക്കാര്യങ്ങളെ കുറിച്ച് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ചര്‍ച്ച ചെയ്യുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രിയ പാര്‍ട്ടികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കരുതെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.