ഗുരുവായൂര്‍ ക്ഷേത്രത്തിലെ നവീകരിച്ച കൂത്തമ്പലത്തിന് യുനസ്‌കോ ഏഷ്യാ പെസഫിക് അവാര്‍ഡ്

ശ്രീനു എസ്| Last Modified ശനി, 19 ഡിസം‌ബര്‍ 2020 (10:41 IST)
ശാസ്ത്രീയമായ പൈതൃക സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ നല്‍കിവരുന്ന യുനസ്‌കോ ഏഷ്യാ പെസഫിക് പുരസ്‌കാര ജേതാക്കളുടെ ഈ വര്‍ഷത്തെ അവാര്‍ഡ് പട്ടികയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇടം നേടി. 'അവാര്‍ഡ് ഓഫ് ഡിസ്റ്റിങ്ഷനാണ് ഗുരുവായൂര്‍ കൂത്തമ്പലത്തിന് ലഭിച്ചത്.

കോപ്പര്‍ കോട്ടിങ്, മരങ്ങളില്‍ അടിച്ചിരുന്ന ഇനാമല്‍ മാറ്റി പരിസ്ഥിതിക്ക് അനുയോജ്യമായ ചായം പൂശല്‍, കരിങ്കല്ലിന്റെ കേടുപാടുകള്‍ തീര്‍ക്കല്‍, നിലം ശരിയാക്കല്‍, മരത്തിന്റെ കേടുപാടുകള്‍ തീര്‍ക്കല്‍, ശാസ്ത്രീയമായ വൈദ്യുതി ലൈറ്റിങ് സംവിധാനങ്ങള്‍ തുടങ്ങിയവയാണ് പുതുതായി ചെയ്തത്. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ 9 വിദഗ്ധരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :