വെബ്ദുനിയ ലേഖകൻ|
Last Updated:
ഞായര്‍, 13 ഡിസംബര്‍ 2020 (13:28 IST)
ചെന്നൈ: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ പുതിയ പാർലമെന്റ് മന്ദിരം നിർമ്മിയ്ക്കാനിള്ള നിക്കത്തിൽ പ്രധാനമന്ത്രിക്കെരെ രൂക്ഷ വിമർഷനവുമായി മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിതിനിടെ ഇത്ര വലിയ ധൂർത്ത് നടത്തുന്നതന്നതിന്റെ അർത്ഥമെന്താണ് എന്ന്
കമൽഹാസൻ ചോദ്യം ഉന്നയിച്ചു.
'കൊവിഡ് കാരണം ഉപജീവനത്തിന് വഴിയില്ലാതെ ഇന്ത്യയിലെ പകുതിയിലധികം ജനങ്ങൾ പട്ടിണികിടക്കുമ്പോൾ എന്തിനാണ് 1.000 കോടി ചിലവിൽ പുതിയ പാർലമെന്റ് പണിയുന്നത്. ചൈനയിൽ മതിൽ പണിയുമ്പോൾ പട്ടിണി കാരണം ആളുകൾ മരിച്ചുവീഴുകയായിരുന്നു. ആളുകളെ സംരക്ഷിയ്ക്കാൻ വേണ്ടിയാണ് മതിൽ പണിയുന്നത് എന്നായിരുന്നു അന്ന് ഭരണാധികാരികളുടെ മറുപടി. ആരെ രക്ഷിയ്ക്കാനാണ് ഇപ്പോൾ 1,000 കോടിയുടെ പാർലമെന്റ് മന്ദിരം പണിയുന്നത് എന്ന് പ്രധാമന്ത്രി മറുപടി പറയണം. കമൽഹാസൻ ട്വീറ്റ് ചെയ്തു.
சீனப்பெருஞ்சுவர் கட்டும் பணியில் ஆயிரக்கணக்கான மக்கள் மடிந்து போனார்கள். மக்களைக் காக்கத்தான் இந்தச் சுவர் என்றார்கள் மன்னர்கள். கொரோனாவால் வாழ்வாதாரம் இழந்து பாதி இந்தியா பட்டினி கிடக்கையில்,ஆயிரம் கோடியில் பாராளுமன்றம் கட்டுவது யாரைக்காக்க?
(1/2)
— Kamal Haasan (@ikamalhaasan)
December 13, 2020 >