1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Oil Companies drop sugar based ethanol

പഞ്ചസാരയിൽ നിന്നുള്ള എഥനോൾ വേണ്ടെന്ന് എണ്ണകമ്പനികൾ, പുതിയ ടെൻഡറിൽ പണി കിട്ടിയത് കരിമ്പ് കർഷകർക്ക്

Sugar price hike, Sugarcane diverted to E20 ethanol, Sugar import duty cut India, Festive season sugar price crisis, Sugar price Maharashtra retail
പെട്രോളില്‍ ചേര്‍ക്കാനായി പഞ്ചസാരയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന എഥനോള്‍ വേണ്ടെന്ന് പൊതുമേഖലാ എണ്ണകമ്പനികള്‍. എഥനോള്‍ ചേര്‍ത്ത പെട്രൊള്‍ തുടരുമെങ്കിലും ആഭ്യന്തര വിപണിയില്‍ പഞ്ചസാര ലഭ്യത കൂടി ഉറപ്പാക്കാനായുള്ള കേന്ദ്രനിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. 2026-27 വിതരണ വര്‍ഷത്തില്‍ കരിമ്പ് നീര്, പഞ്ചസാര സിറപ്പ്, ബി ഹെവി മൊളാസസ് എന്നിവയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന എഥനോള്‍ വേണ്ടെന്നാണ് എണ്ണകമ്പനികളുടെ തീരുമാനം.
 
എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വാഹനങ്ങള്‍ക്ക് കേടുപാടുണ്ടാക്കുന്നതായും ഇന്ധനക്ഷമത കുറയ്ക്കുന്നതായും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഉത്പാദിപ്പിക്കുന്ന കരിമ്പ് എഥനോള്‍ ഉത്പാദനത്തിലേക്ക് പോകുന്നതിനാല്‍ ആഭ്യന്തര വിപണിയില്‍ പഞ്ചസാരയുടെ വില ഉയര്‍ന്നതും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വാഹനങ്ങളുടെ പുക മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് എഥനോള്‍ പെട്രോളില്‍ കലര്‍ത്താന്‍ കേന്ദ്രം തീരുമാനിച്ചത്. എന്നാല്‍ വാഹനങ്ങളില്‍ കേടുപാടുകള്‍ ഉണ്ടാക്കുന്നതും പഞ്ചസാര ലഭ്യതയില്‍ കുറവ് വന്നതും വലിയ ജനരോഷത്തിനിടയാക്കിയിരുന്നു.
 
2026 നവംബറില്‍ തുടങ്ങുന്ന വിതരണ വര്‍ഷത്തിലേക്ക് എണ്ണ മാര്‍ക്കറ്റിങ് കമ്പനികള്‍ക്കായി ഭാരത് പെട്രൊളിയം ഒക്ടോബര്‍ 16ന് വിളിച്ച ടെന്‍ഡറില്‍ 1100 കോടി ലിറ്റര്‍ എഥനോളാണ് ആവശ്യപ്പെടുന്നത്. പഞ്ചസാര അധിഷ്ഠിത എഥനോള്‍ വേണ്ടെന്ന് വെച്ചതിന് പുറമെ ചോളത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതിന്റെ സംഭരണവിലയും കുറച്ചിട്ടുണ്ട്. എഥനോളിനായി പഞ്ചസാരയെ ആശ്രയിക്കുന്നത് പൂജ്യത്തിലെത്തിക്കണമെന്നാണ് നിലവിലെ കേന്ദ്രനിര്‍ദേശം.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വിത്തച്ഛനോട് അനാദരവ്; വർഗീയ പ്രചരണം നടത്തുന്ന ഷാജൻ സ്‌കറിയയ്ക്ക് മുന്തിയ പരിഗണന